ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും.കൊച്ചി ചോറ്റാനിക്കര സ്വദേശിനി ജയശ്രീ 53 യാണ് മരിച്ചത്. ജയശ്രീയുടെ അമ്മ നളിനി,വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തിപിടുത്തമുണ്ടായത്.
ഗാസിയാബാദില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പതിമൂന്നംഗ മലയാളി സംഘം. ഇന്നു നാട്ടിലേക്കു തിരിക്കാനിരിക്കേയാണ് അപകടമുണ്ടായത്. സംഘത്തിലെ പത്തു പേര്‍ സുരക്ഷിതരാണ്.മൃതദേഹങ്ങള്‍ പലതും തിരിച്ചറിയാന്‍ കഴിയാത്തവണ്ണം കത്തിക്കരിഞ്ഞ നിലയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട്് പോലീസ് അന്വേഷണമാരംഭിച്ചു.