തിരുവനന്തപുരം:മൂന്നാര്‍ വിഷയത്തില്‍ പിന്തുണ സബ്കളക്ടര്‍ രേണു രാജിന് തന്നെയെന്ന് പ്രഖ്യാപിച്ച് ഐ എ എസ് അസോസിയേഷന്‍.അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗമാണ് രേണു രാജിനെ പിന്തുണയ്ക്കുന്ന തീരുമാനമെടുത്തത്.
മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്തിന്റെ അനധികൃത കെട്ടിടനിര്‍മ്മാണം വിലക്കിയതിനാണ് എംഎല്‍എ എസ് രാജേന്ദ്രന്‍ ദേവികുളം സബ്കളക്ടര്‍ രേണുരാജിനെ പൊതുജന മധ്യത്തില്‍ അധിക്ഷേപിച്ചത്.ഡ്യൂട്ടി നിര്‍വഹിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ തടയുകയും ചെയ്തു. സംഭവം വിവാദമായതോടെ എസ് രാജേന്ദ്രന്‍ മോശം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍ അനധികൃത നിര്‍മ്മാണം തുടരും എന്ന നിലപാട് തന്നെയായിരുന്നു എംഎല്‍എ കൈക്കൊണ്ടത്.