തിരുവനന്തപുരം:കണ്ണിറുക്കി ചരിത്രം കുറിച്ച്,ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച പ്രിയാവാര്യരുടെ ആദ്യചിത്രമായ ‘ഒരു
അഡാര്‍ ലൗ’ നാളെ തീയറ്ററുകളിലേക്ക്.കൗമാര പ്രണയ കഥ പറയുന്ന സിനിമ പ്രണയ ദിനത്തില്‍ ഏറെ പ്രതീക്ഷയോടെയാണ് റിലീസ് ചെയ്യുന്നത്.ടീസര്‍ ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം റിലീസാകുന്നത്.ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രം മലയാളമുള്‍പ്പെടെ നാലു ഭാഷകളില്‍ റിലീസ് ചെയ്യും.റോഷനാണ് പ്രിയാവാര്യരുടെ നായകന്‍.
‘മാണിക്യമലരായ പൂവീ മഹതിയാം ഖദീജ ബീവി’ എന്ന പാട്ടും പ്രിയാവാര്യരുടെ കണ്ണിറുക്കലും ഹിറ്റായത് അണിയറക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.എന്നാല്‍ മാണിക്യമലരായ പൂവീ എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് സുപ്രീം കോടതിയില്‍ ഒരു വിഭാഗം ഹര്‍ജി നല്‍കിയതും അതു സംബന്ധിച്ച ചര്‍ച്ചകളുമായി സിനിമ തുടക്കത്തില്‍ത്തന്നെ വിവാദത്തില്‍പ്പട്ടിരുന്നു.
നൂറിന്‍ ഷെറീഫ്,വൈശാഖ് പവനന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.വിനീത് ശ്രീനിവാസന്‍,ഷാന്‍ റഹ്മാന്‍,സത്യജിത്ത്,നീതു നടുവതേറ്റ് എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. നിര്‍വ്വഹിച്ചിരിക്കുന്നത്.ഒമര്‍ ലുലുവിന്റേതാണ് കഥ.സാരംഗ് ജയപ്രകാശ്, ലിജോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയത്.ഔസേപ്പച്ചന്‍ മൂവി ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.