തൃശൂര്‍:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചരണ വിഷയം ശബരിമല അല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം.ഇരുപതില്‍ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി തൃശൂരില്‍ പറഞ്ഞു.സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.മുല്ലപ്പള്ളി നയിക്കുന്ന ജനമഹായാത്ര ഇന്ന് തൃശൂരില്‍ പര്യടനം നടത്തും.
ഇടതുമുന്നണിയുടെ കേരള സംരക്ഷണ ജാഥ പ്രഹസനം മാത്രമാണെന്നും ഇടത് മുന്നണിയിലുള്ള പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്ത്രീ സുരക്ഷ നിരന്തരം ഉയര്‍ത്തിക്കാട്ടുന്ന പിണറായി സര്‍ക്കാര്‍ നിരന്തരം സ്ത്രീകളെ ദ്രോഹിക്കുകയാണ്.എസ് രാജേന്ദ്രനെതിരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.







