തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിനെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി.വൈദ്യപരിശോധനയില്‍ പീഡനം തെളിഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.ഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.നിലവില്‍ ഇമാമിനെതിരെ പോക്സോ കേസും ചുമത്തിയിട്ടുണ്ട്.
അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഇമാം ഹൈക്കോടതിയെ സമീപിച്ചു.താന്‍ നിരപരാധിയാണെന്നും കള്ളക്കേസാണിതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
എസ്ഡിപിഐയുടെ വേദിയില്‍ സംസാരിച്ചതിന് സിപിഎമ്മുകാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും ഖാസിമി പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തത്.തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്സിലിങിനൊടുവില് പീഡനം നടന്നതായി ശിശുക്ഷേമ സമിതിക്ക് മുന്‍പാകെ പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു.പോക്സോ കേസെടുത്തതിനു പിന്നാലെ ഒളിവില്‍ കഴിയുന്ന ഖാസിമിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.