ന്യൂയോര്‍ക്ക്:അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.ട്രംപിന്റെ സ്വപ്‌ന പദ്ധതിയായ മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പിക്കാനാണ് നീക്കം.അടിയന്തരാവസ്ഥ സംബന്ധിച്ച ഉത്തരവില്‍ ഒപ്പു വയ്ക്കുമെന്ന് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പ്രഖ്യാപിച്ചു.
നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. മെക്‌സിക്കന്‍ മതിലിന് ഫണ്ട് അനുവദിക്കില്ലെന്ന നിലപാടില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ്.രാജ്യത്ത് കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് വിനിയോഗിക്കാനുള്ള നീക്കം അധികാര ദുര്‍വിനിയോഗമാകുമെന്നായിരുന്നു വിമര്‍ശനം.അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് യാതൊരു സാമ്പത്തിക സഹായവും നല്‍കില്ലെന്ന് മെക്സിക്കന്‍ പ്രസിഡന്റ് എന്റിക്വ പെനാ നീറ്റോ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ അക്രമികളില്‍ മുമ്പിലുള്ളതും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും കുടിയേറ്റക്കാരാണ്. ഇത്തരക്കാരെ നാടുകടത്തുന്നതിനാണ് മെക്സിക്കോയുടെ പല ഭാഗങ്ങളിലും മതില്‍ നിര്‍മ്മിക്കുന്നതെന്നാണ് ട്രംപ് നല്‍കുന്ന വിശദീകരണം.