ഗുവാഹത്തി:കാശ്മീരിലെ പട്ടാളക്കാരെ വിമര്‍ശിച്ചുകൊണ്ടു ഫേസ്ബുക് പോസ്റ്റിട്ട അധ്യാപികയ്ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണവും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്ന ഭീഷണിയും.ഗുവാഹത്തി ഐക്കണ്‍ അക്കാദമി ജൂനിയര്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പാപ്രി ബാനര്‍ജിയെ സൈന്യത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാപ്രി ബാനര്‍ജിയുടെ ഫേസ്ബുക് പോസ്റ്റ് ’45 ധീരന്മാര് കൊല്ലപ്പെട്ടു. ഇത് യുദ്ധമല്ല.അവര്‍ക്ക് തിരിച്ചടിക്കാനുള്ള അവസരം കിട്ടിയില്ല. ഇത് അങ്ങേയറ്റത്തെ ഭീരുത്വമാണ്.ഇത് ഓരോ ഇന്ത്യക്കാരന്റേയും ഹൃദയത്തെ നോവിക്കുന്നതാണ്.അതേസമയം കാശ്മീര്‍ താഴ്വരയില്
സുരക്ഷാസേനകള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. നിങ്ങള്‍ അവരുടെ കുട്ടികള്‍ക്ക് അംഗവൈകല്യമുണ്ടാക്കുകയും അവരുടെ പുരുഷന്മാരുടെ കൊല്ലുകയും ചെയ്യുന്നു…’
പാപ്രി ബാനര്‍ജിക്കെതിരെ അസം പോലീസ് കേസെടുത്തിട്ടുണ്ട്.സംഭവം വിവാദമായതിനു പിന്നാലെ അധ്യാപിക പോസ്റ്റ് പിന്‍വലിച്ചിരുന്നു.