കാസര്‍ഗോഡ്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു.പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്,ശരത്‌ലാല്‍(ജോഷി) എന്നിവരാണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ സംഘം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.കൃപേഷ് സംഭവസ്ഥലത്തുവച്ചും ജോഷി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോഡ് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കൊലപാതകം ആസൂത്രിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഭരണത്തിന്റെ മറവില്‍ സിപിഎം ഗുണ്ടകള്‍ നടത്തിയ ആക്രമണമാണ്.കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.