ജമ്മുകാശ്മീര്‍:പുല്‍വാമയില്‍ വീണ്ടും സൈനികര്‍ കൊല്ലപ്പെട്ടു
ഇന്ന് പുലര്‍ച്ചെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം പുല്‍വാമയില്‍ നടന്ന ആക്രമണത്തിലെ ചാവേറിനെ സഹായിച്ച മൂന്നംഗ സംഘം സ്ഫോടനം നടന്ന സ്ഥലത്തിന്റെ 13കിലോ മീറ്റര്‍ ചുറ്റളവില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.ഭീകരര്‍ ഒളിച്ചിരിക്കുന്ന ബഹുനില കെട്ടിടം ദൗത്യസേന പൂര്‍ണ്ണമായി വളഞ്ഞിരിക്കുകയാണ്.സൈന്യം കെട്ടിടം വളഞ്ഞതിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഭീകരര്‍ ജയ്ഷെ മുഹമ്മദ് സംഘടനയില്‍പ്പെട്ടവരാണെന്നും സൂചനയുണ്ട്.ഇവരെ ജീവനോട് പിടിക്കണമെന്നാണ് ദൗത്യസേനയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.