തിരുവനന്തപുരം:ഇന്നലെ അര്‍ധരാത്രിയോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തല്‍ നഗരസഭ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരി മരത്തില്‍ക്കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു.ആലപ്പുഴ സ്വദേശിനിയായ ദിയയാണ് മരത്തില്‍ക്കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും സമയോചിതമായി ഇടപെട്ട് യുവതിയെ താഴെയിറക്കി. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെ നഗരസഭയും പോലീസും ചേര്‍ന്നാണ് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുനീക്കിയത്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് സമരപ്പന്തല്‍ പൊളിച്ചത്.എംപാനല്‍ സമരക്കാര്‍ രാവിലെ എത്തിയപ്പോഴാണ് പന്തല്‍ പൊളിച്ചുനീക്കിയ വിവരം അറിയുന്നത്.ഭര്‍ത്താവ് മരിച്ചു,രണ്ട് കൊച്ചുകുട്ടികളെ പോറ്റാന്‍ വേറെ വഴിയില്ലെന്നു പറഞ്ഞാണ് ദിയ ആത്മഹത്യാശ്രമം നടത്തിയത്.