കൊച്ചി:ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടന്‍ ജഗതി ശ്രീകുമാര്‍ അഭിനയത്തിലേക്കു തിരിച്ചുവരുന്നു. മകന്‍ രാജ്കുമാറിന്റെ പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രീകരിക്കുന്ന ആദ്യ പരസ്യചിത്രത്തിലാണ് ജഗതി വീണ്ടും അഭിനയിക്കുന്നത്. 2012 മാര്‍ച്ചില്‍ കോഴിക്കോട് വച്ചുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജഗതി ഏഴ് വര്‍ഷത്തെ ചികിത്സക്കു ശേഷമാണ് ജഗതി അഭിനയജീവിതം തിരികെപ്പിടിക്കാനൊരുങ്ങുന്നത്.സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ ജഗതി വേഗം തിരിച്ചുവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞുവെന്ന് മകന്‍ രാജ്കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യത്തില്‍
ജഗതിക്കൊപ്പം മകന്‍ രാജ്കുമാര്‍,മകള്‍ പാര്‍വതി ഷോണ്‍, എന്നിവരും മറ്റ് കുടുംബാംഗങ്ങളും അഭിനയിക്കും.
സിധിന്‍ ക്രിയേറ്റീവ് ഡയറക്ടറായ പരസ്യ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കില്‍ വച്ച് നടക്കും.ചലച്ചിത്ര മേഖലയില്‍ നിന്നും ജഗതിയുടെ സുഹൃത്തുക്കളടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുക്കും.