കാസര്‍കോട്:പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം സ്വദേശി സജി ജോര്‍ജാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് വാഹനം എത്തിച്ചു കൊടുത്തത് സജിയാണെന്നു അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
സജി ജോര്‍ജ് സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനാണ്.ഇയാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.സജിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.നേരത്തേ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മറ്റി മുന്‍ അംഗം പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.