റിയാദ്: സൗദിയില്‍ വാഹനം ഓടിക്കുന്നതിന് സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീക്കാന്‍ തീരുമാനം. ഉന്നത സഭയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റേതാണ് ചരിത്രപരമായ ഈ തീരുമാനം.
അടുത്തവര്‍ഷം ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്തെ വനിതാ സംഘടനകള്‍ തീരുമാനത്തെ സ്വാഗതം ചെയതു. രംഗത്തെത്തി. സ്വന്തം വീടും കുടുംബവും സുരക്ഷിതമായി നയിക്കുന്ന സ്ത്രീകള്‍ക്ക് വാഹനമോടിക്കാനും ആകുമെന്നും വര്‍ഷങ്ങള്‍ നീണ്ട അസമത്വം അവസാനിപ്പിച്ച് തുല്യതയിലേക്ക് രാജ്യം പോവുകയാണെന്നതിന്റെ സൂചനയാണ് തീരുമാനമെന്നും അവര്‍ പ്രതികരിച്ചു.
ഇസലാമിക ശരീഅത്ത് നിയമം അനുസരിച്ച് സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയക്കാണ് അനുമതി നല്‍കാതിരുന്നത്. എന്നാല്‍ ഈ നിയമം ഇനി തുടരേണ്ടതില്ലെന്ന് ഉന്നത സഭയിലെ ഭൂരിപക്ഷം പണ്ഡിത•ാരും അഭിപ്രായപ്പെട്ടതോടെയാണ് വിലക്ക് നീക്കാന്‍ തീരുമാനിച്ചത്. തീരുമാനം നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് ആഭ്യന്തര, ധന, തൊഴില്‍, സാമൂഹ്യകാര്യ വകുപ്പുകളെ ഉള്‍പ്പെടുത്തി ഉന്നതസമിതിയും രൂപീകരിച്ചു. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.
പുതിയ നിര്‍ദ്ദേശം അനുസരിച്ച് വനിതകള്‍ക്ക് പുരുഷനായ രക്ഷകര്‍ത്താവിന്റെ അനുമതിയില്ലാതെ തന്നെ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയും.