ലോസ്ആഞ്ചലസ്:ബൊഹീമിയന്‍ റാപ്സഡി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ റാമി മാലിക്ക് മികച്ച നടനുള്ള തൊണ്ണൂറ്റി ഒന്നാമത് ഓസ്‌കാര്‍ പുരസ്‌കാരം നേടി.ഒലിവിയ കോള്‍മാന്‍ മികച്ച നടിയായി. ദ ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ‘റോമ’ എന്നചിത്രത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സോ ക്വാറോണാണ് മികച്ച സംവിധായകന്‍.മികച്ച വിദേശഭാഷാ ചിത്രം,മികച്ച ഛായാഗ്രാഹയകന്‍ എന്നീ പുരസ്‌കാരങ്ങളും റോമയ്ക്ക് ലഭിച്ചു.
മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം പീറ്റര്‍ ഫാറ് ലി സംവിധാനം ചെയ്ത ഗ്രീന്‍ ബുക്ക് നേടി.ഗ്രീന്‍ ബുക്കിലെ അഭിനയത്തിലൂടെ മഹേര്‍ഷല അലി മികച്ച സഹനടനുള്ള പുരസ്‌കാരം നേടി.മികച്ച തിരക്കഥയ്ക്കും മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഗ്രീന്‍ ബുക്കിന് ലഭിച്ചു.ഈഫ് സ്ട്രീറ്റ് കുഡ് ടോക് എന്ന ചിത്രത്തിലെ അഭിനയത്തിന് റെജീന കിംഗ് മികച്ച സഹനടിയായി.ഫ്രീ സോളോയ്ക്കാണ് മികച്ച ഡോക്യുമെന്ററിയ്ക്ക് ഉള്ള പുരസ്‌കാരം. എലിസബത്ത് ചായും ജിമ്മി ചിന്നും ചേര്‍ന്ന് ഒരുക്കിയ ഡോക്യുമെന്ററിയാണിത്.

മികച്ച അനിമേഷന്‍ ഹ്രസ്വ ചിത്രം; ബോ
ഡോക്യുമെന്ററി ഹ്രസ്വ ചിത്രം: പീരിഡ് എന്റ് ഓഫ് സെന്റന്‍സ്

മികച്ച ഡോക്യൂമെന്ററി: ഫ്രീ സോളോ

ചമയം, കേശാലങ്കാരം: വൈസ്

മികച്ച വസ്ത്രാലങ്കാരം: ബ്ലാക്ക് പാന്തര്‍

മികച്ച കാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍, സിനിമ റോമ

മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍: ബ്ലാക്ക് പാന്തര്‍, മികച്ച

ശബ്ദ ലേഖനം(ബൊഹീമിയന്‍ റാപ്സഡിന്‍)

മികച്ച ക്യാമറ: അല്‍ഫോണ്‍സോ ക്വാറോണ്‍ (റോമ)

മികച്ച ആനിമേഷന്‍ ഫീച്ചര്‍ വിഭാഗം: സ്‌പൈഡര്‍മാന്‍ ഇന്റ് റ്റു ദ സ്‌പൈഡര്‍ വേഴേസ്

മികച്ച വിദേശഭാഷാ ചിത്രം; റോമ

ഒറിജിനല്‍ സോംഗ്- ലേഡി ഗാഗ
മികച്ച അവലംബിത തിരക്കഥ- ബ്ലാക്ക് ക്ലാന്‍സ്മാന്‍ ( ചാര്‍ലി വാഷെ, ഡേവിഡ് റോബിനോവിറ്റ്‌സ്, കെവിന്‍ വില്‍മോട്ട്, സൈപ്ക്ക് ലി