ചേര്‍ത്തല:വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ നടത്തിയ കന്നിയോട്ടത്തില്‍ത്തന്നെ കെഎസ് ആര്‍ടിസി ബസിന്റെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി.തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്ന് ചേര്‍ത്തല എക്സ്റേ ജംഗ്ഷനു സമീപം ഓട്ടം അവസാനിപ്പിക്കുകയായിരുന്നു.ചേര്‍ത്തല ഡിപ്പോയില്‍ ചാര്‍ജര്‍ പോയിന്റ് ഇല്ല.ഹരിപ്പാട് എത്തിച്ചാല്‍ മാത്രമേ ബസ് ചര്‍ജ് ചെയ്യാനാവുകയുള്ളു.
തിരുവനന്തപുരത്തുനിന്നു കൊല്ലം,ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്ട്രിക് ബസ് സര്‍വീസുകളാണ് ഇന്നു മുതല്‍ കെഎസ്ആര്‍ടിസി ആരംഭിച്ചത്. കാര്യങ്ങള്‍ വേണ്ടവിധത്തില്‍ പഠിക്കാതെയാണ് ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിച്ചതെന്നു ജീവനക്കാര്‍ തന്നെ പറയുന്നുണ്ട്.