കാസര്‍കോട്:രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണമായ കൊലപാതകത്തോടെ അശാന്തമായ പെരിയയില്‍ നാളെ സര്‍വകക്ഷി സമാധാന യോഗം ചേരും.റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് കളക്ടറേറ്റ് ഹാളിലാണ് യോഗം ചേരുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിനുശേഷം പ്രദേശത്ത് തുടര്‍ച്ചയായി കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം തുടരുകയാണ്.നിരവധി വീടുകളും സ്ഥാപനങ്ങളുമൊക്കെ തല്ലിത്തകര്‍ത്തു.കൊലപാതകത്തെ ആദ്യം തന്നെ അപലപിക്കുകയും കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദര്‍ശിക്കുകയും ചെയ്ത റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സമാധാന യോഗത്തിന് നേതൃത്വം നല്‍കുന്നത് ശുഭ സൂചനയാണ്.