പാലക്കാട്ടു നടന്ന തെരെഞ്ഞെടുപ്പ് ഭാരവാഹികളുടെ യോഗത്തിൽ ബി ജെ പി അഖിലേന്ത്യാ അധ്യക്ഷൻ നടത്തിയ പ്രഖ്യാപനം ബി ജെ പി ഭാരവാഹികളുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതാണ് .തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവർ കൈ പൊക്കാൻ അമിത് ഷാ ആവശ്യപ്പെട്ടു .ആദ്യം മടിച്ചു നിന്ന ഭാരവാഹികൾ ‘പേടി വേണ്ടാ ‘ എന്ന ആവർത്തിച്ചുള്ള നിർദേശം വന്നതോടെ കൈകൾ പൊക്കിത്തുടങ്ങി .തുടർന്ന് അമിത് ഷാ നടത്തിയ പരാമർശമാണ് സ്ഥാനാർഥിമോഹികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചത്. സ്ഥാനാര്ഥികളാകുന്നവരുടെ സംഘടനാ ചുമതലകൾ ഒഴിവാക്കും.പ്രഖ്യാപനം കേട്ട സീറ്റ് മോഹികൾ ഞെട്ടി,
ഇലക്ഷൻ കഴിയുമ്പോൾ വീണ്ടും സംഘടനാ സ്ഥാനങ്ങൾ ലഭിക്കുമെന്ന് ഉറപ്പില്ല .ഇലക്ഷനിൽ ജയിക്കാൻ കഴിയുമെന്നും പ്രതീക്ഷയില്ല ,ഫലത്തിൽ മത്സരിക്കണമോ വേണ്ടയോ എന്ന് വീണ്ടും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് പലരും.