ദില്ലി:അതിര്‍ത്തിയില്‍ വ്യോമാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഇന്ത്യ.പാക്കിസ്ഥാനില്‍ കടന്ന് വ്യോമാക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകര്‍ത്തു.ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ഭാര്യാ സഹോദരനും ജയ്ഷെ കമാന്‍ഡറുമായ യൂസുഫ് അസര്‍ അഥവാ ഉസ്താദ് ഖോറി എന്നിവരുള്‍പ്പടെ നിരവധി ജയ്ഷെ നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.ജെയ്ഷെ മുഹമ്മദ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന സാഹചര്യത്തില്‍ തിരിച്ചടി ഏറെ പ്രധാനമായിരുന്നെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.പുലര്‍ച്ചെ മൂന്നരയോടെയാണ് പാക് അധീന കാശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തിരിച്ചടിച്ചത്. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലാണ് വ്യോമാക്രമണം നടത്തിയത്.ആക്രമണം നടത്തിയശേഷം ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും ഇന്ത്യ വിശദീകരിക്കുന്നു.
ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ല.നടന്നത് തിരിച്ചടിയല്ല,പ്രതിരോധമാണ്.അതിര്‍ത്തിയില്‍ ഭീകരര്‍ക്ക് പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഭീകരരുടെ കമാന്‍ഡര്‍മാരേയും വധിക്കാന്‍ കഴിഞ്ഞതായി ഇന്ത്യ പറയുന്നു.