വാഷിംഗ്ടണ്‍:അതിര്‍ത്തിയിലെ വ്യോമാക്രമണത്തിനു പിന്നാലെ
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ സമാധാന ശ്രമങ്ങളുമായി അമേരിക്ക.അതിര്‍ത്തിയില്‍ സൈനിക നടപടി പാടില്ലെന്ന് അമേരിക്ക പാക്കിസ്ഥാനോടാവശ്യപ്പെട്ടു.
ഭീകരക്യാംപുകള്‍ക്കെതിരെ നടപടിയെടുത്തേ മതിയാകൂ എന്നും അമേരിക്ക ആവശ്യപ്പെട്ടു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും ചര്‍ച്ച നടത്തിയിരുന്നു.
മേഖലയില്‍ സമാധാനം പാലിക്കണം.ഒരു തരത്തിലും സൈനിക നടപടി പാടില്ല. പ്രകോപനപരമായ പ്രസ്താവനകളോ നടത്തരുത്.അതിര്‍ത്തിയിലെ ഭീകരക്യാംപുകള്‍ക്കെതിരെ ഉടനടി പാകിസ്ഥാന്‍ നടപടിയെടുക്കണം എന്നും മൈക്ക് പോംപിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.അതേസമയം ഇനി സമാധാനം പാലിക്കണമെന്ന് അമേരിക്ക ഇന്ത്യയോടും ആവശ്യപ്പെട്ടു.