ന്യൂഡല്‍ഹി:ഇന്ത്യ ഒറ്റക്കെട്ടായി പാക്കിസ്ഥാനെ ചെറുര്‌രു തോല്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും തടയുമെന്നും
ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിജെപി ബൂത്ത് തല പ്രവര്‍ത്തകരെ അഭിംസബോധന ചെയ്യയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. ചെറുത്തു തോല്‍പ്പിക്കാനുള്ള എല്ലാ പിന്തുണയും സൈന്യത്തിന് നല്‍കിയിട്ടുണ്ട്.ശത്രുക്കള്‍ക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. നമ്മുടെ സൈനികരുടെ മനോധൈര്യം ദുര്‍ബലപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്.നമ്മുടെ ശത്രുക്കള്‍ നമുക്ക് നേര്‍ക്ക് വിരല്‍ ചൂണ്ടുന്നില്ലെന്ന് നാം ഉറപ്പാക്കണം.ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കാന്‍ ശത്രു ഭീകരരെ പിന്തുണക്കുന്നു.ഇന്ത്യയുടെ പുരോഗതി തടഞ്ഞ് നിര്‍ത്തുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാല്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും ഐക്യത്തോടെ നിലകൊണ്ട് നമ്മുടെ സൈനികര്‍ക്ക് കരുത്ത് നല്‍കുകയും വേണം.രാജ്യസുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്.ഒരു മനസോടെ പാക്കിസ്ഥാനെതിരെ പോരാടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി