ഫിറോസ്പൂര്‍:പഞ്ചാബിലെ ഫിറോസ്പൂരില്‍ ഇന്ത്യന്‍ അതിര്‍ത്തിക്ക് സമീപം പാക് ചാരന്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മോറാദാബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. ബിഎസ്എഫ് പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാന്‍ സിം കാര്‍ഡുള്ള മൊബൈല്‍ ഫോണ്‍ ബിഎസ്എഫ് പിടിച്ചെടുത്തു.
ഇയാള്‍ സംശയാസ്പദമായ 8 വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്ന് ബിഎസ്എഫ് വിശദമാക്കി.ഇതെല്ലാം പാക്കിസ്ഥാന്‍ ഫോണ്‍ നമ്പരുകളാണെന്നും സൈനീക വക്താക്കള്‍ പറയുന്നു.