തിരുവനന്തപുരം:ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുണ്ടായിരുന്ന കോടതി വിലക്ക് അവസാനിച്ചു. മൂന്ന് മാസത്തേക്കായിരുന്നു വിലക്ക്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കെ ശബരിമല ദര്‍ശനത്തിനായി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
സ്ത്രീപ്രവേശന വിധിക്കുശേഷം സന്നിധാനത്ത് എത്തിയ തൃശൂര്‍ സ്വദേശിനിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് കെ സുരേന്ദ്രന്‍ അറസ്റ്റിലായത്.തുടര്‍ന്ന് ജയിലിലായ സുരേന്ദ്രന് 23 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്.മൂന്നു മാസം ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ പ്രധാന നിര്‍ദേശം.