കോഴിക്കോട്:മിസോറാം ഗവര്‍ണര്‍ പദവിയില്‍ കുമ്മനം രാജശേഖരന് താല്‍പര്യമില്ലെന്നും കുമ്മനം ഇപ്പോള്‍ കൂട്ടിലിട്ട കിളിയെപ്പോലെയാണെന്നും ഒ രാജഗോപാല്‍ എംഎല്‍എ. ലോക് സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും രാജഗോപാല്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് രാജഗോപാല്‍ നിലപാട് വ്യക്തമാക്കിയത്. താനും പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും കുമ്മനം തിരുവനന്തപുരത്ത് മല്‍സരിക്കണമെന്നാഗ്രഹിക്കുന്നു. കുമ്മനത്തെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രാജഗോപാല്‍ പറഞ്ഞു.
മിസോറം ഗവര്‍ണറായ കുമ്മനം ഇപ്പോള്‍ കൂട്ടിലിട്ട കിളിയെപ്പോലെയാണ്. അത് ഒരു സ്വര്‍ണ്ണക്കൂടാണെന്നും ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ലെന്നും രാജഗോപാല്‍ വ്യക്തമാക്കി. കുമ്മനം തിരുവനന്തപുരത്ത് മല്‍സരിക്കാനുള്ള സാധ്യത ബിജെപി തള്ളിക്കളയുന്നുമില്ല.