കൊച്ചി:കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പുകേസില്‍ കൊച്ചിയിലെ
പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സൂചന.വെടിവയ്പ്പുണ്ടാകുമെന്ന് ഒരു എസ്‌ഐ മുന്‍കൂട്ടി അറിയിച്ചെന്ന ലീന മരിയപോളിന്റെ മൊഴിെയത്തുടര്‍ന്ന് എസ്‌ഐയെ ചോദ്യം ചെയ്തു.
മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ മൂന്നാം പ്രതിയാക്കിയുളള കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, ആയുധം ഉപയോഗിച്ച് ഭീതി സൃഷ്ടിക്കല്‍, അതിക്രമിച്ചു കടക്കല്‍,പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ബ്യൂട്ടി പാര്‍ലറിലെത്തി വെടിയുതിര്‍ത്ത അജ്ഞാതരായ രണ്ടുപേരാണ് ഒന്നും രണ്ടും പ്രതികള്‍.
ഡിസംബര്‍ 15നാണ് ലീനമരിയപോളിന്റെ കടവന്ത്രയിലെ നെയില്‍ ആര്‍ട്ടിസ്ട്രി എന്ന ബ്യൂട്ടീപാര്‍ലറിലക്ക് ബൈക്കിെലത്തിയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്.തുടര്‍ന്ന വെടിവെപ്പിനുപിന്നില്‍ താനാണെന്ന് രവി പൂജാരി സമ്മതിക്കുകയും ചെയ്തു.നടിയില്‍ നിന്നും 25 കോടി രൂപ തട്ടിയെടുക്കുകയായിരുന്നു രവി പൂജാരിയുടെ ലക്ഷ്യമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.