തിരുവനന്തപുരം:ലോക് സഭാ തെരഞ്ഞെടുപ്പില്‍ പതിനാറ് സീറ്റിലും സിപിഎം മത്സരിക്കും.കോട്ടയം സീറ്റും സിപിഎം ഏറ്റെടുക്കും.കഴിഞ്ഞ തവണ കോട്ടയത്ത് മത്സരിച്ച ജെഡിഎസിന് ഇത്തവണ സീറ്റ് നല്‍കില്ല. സിപിഐ ഒഴികെയുള്ള ഘടകക്ഷികള്‍ക്ക് സീറ്റില്ല. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സീറ്റു സംബന്ധിച്ച തീരുമാനമായത്.സിറ്റിംഗ് എംപിമാരില്‍ പി കരുണാകരന് സീറ്റ് നിഷേധിച്ചു.സതീഷ് ചന്ദ്രന് കാസര്‍ഗോഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും.ചാലക്കുടിയില്‍ ഇന്നസെന്റിന്റെ കാര്യത്തിലും തീരുമാനമായിട്ടില്ല.
ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ് തന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. ആറ്റിങ്ങല്‍ എ സമ്പത്ത്, പാലക്കാട് എം ബി രാജേഷ്, ആലത്തൂര്‍ പി കെ ബിജു, കണ്ണൂര്‍ പി കെ ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും.
നാളെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് സെക്രട്ടേറിയറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യും. ഈ ചര്‍ച്ചകളുടെ കൂടി അടിസ്ഥാനത്തില്‍ സംസ്ഥാന സമിതി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കും.