ബ്രേക്ക് ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്നാണ് പറയാറുള്ളത്. നമ്മുടെ ജീവിതത്തില്‍ പ്രഭാത ഭക്ഷണങ്ങള്‍ അത്രയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. വേഗതയേറിയ ഇന്നത്തെ ജീവിതത്തില്‍ പലവിധ കാരണങ്ങള്‍ കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും.
എന്നാല്‍ കേട്ടോളൂ പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ അതിരോസക്ലീറോസിസ് എന്ന രോഗാവസ്ഥയുടെ പിടിയിലാകുമെന്ന് അരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഹൃദയധമനികളില്‍ കനം കൂടുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.
പ്രഭാതഭക്ഷണം കഴിക്കാത്തവര്‍ക്ക് മാത്രമല്ല, രാവിലെ ഊര്‍ജം വളരെ കുറവുള്ള ഭക്ഷണം കഴിക്കുന്നവര്‍ക്കും ഈ അവസ്ഥ പിടിപെടാം. മാഡ്രിഡിലെ ഗവേഷകസംഘം 4000 ഓളം സ്ത്രീപുരുഷന്മാരില് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.
അതായത് തടി കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ രോഗസാധ്യതകളാണെന്ന് സാരം.