തിരുവനന്തപുരം:ചുട്ടുപൊള്ളുന്ന വേനലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സംസ്ഥാന ബാലാവകാശകമ്മീഷന് ഉത്തരവ്. കുട്ടികള്‍ക്ക് ഇനിയുള്ള ദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് ബാലാവകാശകമ്മീഷന് സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്കി.സോക്സും,ഷൂസും,ടൈയ്യും നിര്‍ബന്ധമാക്കരുത്.കൂടാതെ പരീക്ഷാഹാളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ഉറപ്പാക്കണം.രാവിലെ ഒന്‍പതര മുതല്‍ ഉച്ചക്ക് ഒന്നര വരെ പരീക്ഷയെഴുതുന്ന കുട്ടികള്‍ക്ക് കുടിവെള്ളവും ഫാനും ഉറപ്പാക്കണമെന്നും ബാലാവകാശക്കമ്മീഷന് നിര്‍ദേശിച്ചു.
ചൂടുകാലത്തെ രോഗങ്ങളായ ചിക്കന്‍ പോക്സും, അഞ്ചാംപനിയും ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.