കർണാടക : അന്താരാഷ്ട്ര തീവ്രവാദ പ്രസ്ഥാനമായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസഹറിനെ ഇന്ത്യൻ തടവറയിൽ നിന്നും പുറത്തു വിട്ടതാര്  എന്ന് മോഡി രാജ്യത്തോട് പറയണം എന്ന് രാഹുൽ ഗാന്ധി .മസൂദ് അസഹറിനെ പാക്കിസ്ഥാനിലേക്കു 1999 ൽ വിട്ടയച്ചത് ബി ജെ പി സർക്കാരായിരുന്നു . അഴിമതിയെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന മോഡി തന്നെയാണ് ഏറ്റവും വലിയ അഴിമതിക്കാരനെന്നു ജനങ്ങൾക്കെല്ലാം അറിയാം. കർണാടകയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ .

ഒരു വിമാനം റാഞ്ചി അതിലെ യാത്രക്കാരെ  മുഴുവനും ബന്ദികളാക്കി തീവ്രവാദികൾ മസൂദ് അസ്ഹറിന് വേണ്ടി വിലപേശി .ജയിലിൽ തടവുപുള്ളിയായിരുന്ന മസൂദ് അസ്ഹറിനെ വാജ്‌പേയ് സർക്കാർ വിട്ടയച്ചു .ആ മസൂദ് അസ്ഹർ പിന്നീട് ഇന്ത്യയിൽ ഒട്ടേറെ തീവ്രവാദ ആക്രമണങ്ങൾക്കു  നേതൃത്വം നൽകി .പുൽവാമ ആക്രമണത്തിനും നേതൃത്വം നൽകിയത് ജെയ്ഷെ മുഹമ്മദ് എന്ന സംഘടനയായിരുന്നു .കർണാടകത്തിൽ സഖ്യത്തിലുള്ള ജെ ഡി എസ്സുമായി ചേർന്ന് തന്നെയാവും മത്സരിക്കുക എന്ന് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു .കർണാടകത്തിൽ വലിയ വിജയം സഖ്യം നേടും എന്ന് രാഹുൽ അവകാശപ്പെട്ടു .