ന്യൂഡല്‍ഹി:പതിനേഴാം ലോക്സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തിലാണ് നടക്കുന്നത്. ഏപ്രില്‍ 11ന് ആദ്യഘട്ടം,ഏപ്രില്‍ 18ന് രണ്ടാം ഘട്ടം,ഏപ്രില്‍ 23ന് മൂന്നാം ഘട്ടം, ഏപ്രില്‍ 29ന് നാലാം ഘട്ടം,മെയ് ആറിന് അഞ്ചാം ഘട്ടം, മെയ് 12ന് ആറാം ഘട്ടം.മെയ് 23നാണ് വോട്ടെണ്ണല്‍. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ അറോറ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഒന്നാം ഘട്ടം 20 സംസഥാനങ്ങളിലെ 91 മണ്ഡലങ്ങളില്‍ നടക്കും.രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലെ 97 സീറ്റില്‍ .മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലെ 150 മണ്ഡലങ്ങളില്‍.നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍.അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളില്‍.ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍. ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ എന്നിങ്ങനെ നടക്കും.
ആദ്യഘട്ടം
ആന്ധ്രാപ്രദേശ് – 25
അരുണാചല്‍ -2
ആസാം – 5
ബീഹാര്‍ – 4
ചത്തീസ്ഗഢ് 1
ജമ്മു കാശ്മീര്‍ 2
മഹാരാഷ്ട്ര 7
മണിപ്പൂര്‍ 1
മേഘാലയ 2
മിസോറാം 1
നാഗാലാന്‍ഡ് 1
ഒഡീഷ് 4
സിക്കിം 1
തെലങ്കാന 17
ത്രിപുര 1
ഉത്തര്‍പ്രദേശ് 8
ഉത്തരാഖണ്ഡ് 5
പശ്ചിമബംഗാള്‍ 2
ആന്ഡഡമാന്ഡ 1
ലക്ഷദ്ലീപ് 1
രണ്ടാം ഘട്ടം
അസം – 5
ബീഹാര്‍ – 5
ചത്തീസ്ഗഢ് *- 3
ജമ്മു കാശ്മീര്‍ – 2
കര്‍ണാടക – 14
മഹാറാഷ്ട്ര – 10
മണിപ്പൂര്‍ 1
ഒഡീഷ – 5
തമിഴ്നാട് -39
ത്രിപുര – 1
ഉത്തര്‍പ്രദേശ് -8
പശ്ചിമബംഗാള്‍ – 3
പുതുച്ചേരി -1
മൂന്നാം ഘട്ടം
ആസാം -4
ബീഹാര്‍ -5
ചത്തീസ്ഗഢ് – 7
ഗുജറാത്ത് – 26
ഗോവ 2
ജമ്മു കാശ്മീര്‍ – 1
കര്‍ണാടക -14
കേരള -20
മഹാരാഷ്ട്ര – 20
ഒഡീഷ 6
യുപി 10
പശ്ചിമബംഗാള്‍ 6
നാലാം ഘട്ടം
ബീഹാര്‍ 5
ജമ്മു കാശ്മീര്‍ 1
ജാര്‍ഖണ്ഡ് 3
മധ്യപ്രദേശ് 6
മഹാരാഷ്ട്ര 17
ഒഡീഷ 6
രാജസ്ഥാന് 13
ഉത്തര്‍പ്രദേശ് 13
അഞ്ചാം ഘട്ടം
ബീഹാര്‍-5
ജാര്‍ഖണ്ഡ് -4
മധ്യപ്രദേശ്-7
രാജസ്ഥാന്-12
ഉത്തര്‍പ്രദേശ് -14
പശ്ചിമബംഗാള്‍ -7
ആറാം ഘട്ടം
ബീഹാര്‍-8
ഹരിയാന-10
ജാര്‍ഖണ്ഡ് -4
മധ്യപ്രദേശ്്-8
ഉത്തര്‍പ്രദേശ് -14
പശ്ചിമബംഗാള്‍-8
ഡല്‍ഹി-7
ഏഴാം ഘട്ടം
ബീഹാര്‍-8
ജാര്‍ഖണ്ഡ്-3
മധ്യപ്രദേശ്-8
പഞ്ചാബ്-13
പശ്ചിമബംഗാള്‍-9
ചണ്ഡീഗഡ്-1
ഉത്തര്‍പ്രദേശ്-13
ഹിമാചല്‍ പ്രദേശ്-4
28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരും. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന നടക്കും.എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.
വിവിപാറ്റ് സംവിധാനമാണ് തെരഞ്ഞെടുപ്പുകള്‍ ഉപയോഗിക്കുക. എല്ലാ ബൂത്തുകളിലും വോട്ടര്‍മാര്‍ക്ക് അവശ്യമുള്ള സംവിധാനങ്ങള്‍ ഒരുക്കും.പരീക്ഷാകാലങ്ങളെ ഒഴിവാക്കിയുള്ള തീയതികളാണിതെന്നും അറോറ വ്യക്തമാക്കി. രാജ്യത്താകെ 90 കോടി വോട്ടര്‍മാരുള്ളതായും 8.4 കോടി പുതിയ വോട്ടര്‍മാരുള്ളതായും ഇലക്ഷന് കമ്മിഷന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
മറ്റ് പ്രഖ്യാപനങ്ങള്‍-
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥി കളുടെ ചിത്രവുമുണ്ടായിരിക്കും.
വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പുതിയ സംവിധാനങ്ങള്‍<
രാജ്യത്ത് പത്ത് ലക്ഷം പോളിങ് ബൂത്തുകളുണ്ടായിരിക്കും.വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം. ക്രിമിനല്‍ കേസുള്ളവര്‍ക്ക് പ്രത്യേക മാനദണ്ഡം.പുതിയ വോട്ടര്‍മാര്‍ക്കുള്ള ടോള്‍ ഫ്രീ നമ്പര്‍- 1950.വോട്ടര്‍മാര്‍ക്കു പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്പ് ഉണ്ട്.സമൂഹമാധ്യമ പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും