സുല്‍ത്താന്‍ ബത്തേരി:വയനാട്ടില്‍ വനമേഖലയോട് ചേര്‍ന്നു താമസിക്കുന്നവരുടെ ഉറക്കം കെടുത്തിയ വടക്കനാട് കൊമ്പനെ മയക്കുവെടിവച്ചു പിടികൂടി.രാവിലെ ആറ് മണിയോടെ ചെമ്പരുത്തി മലയില്‍വെച്ചാണ് വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്.കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങയിലെ ആന കൊട്ടിലിലേക്ക് ആനയെ മാറ്റുന്ന ദൗത്യമാണ് നടക്കുന്നത്.
ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നല്‍ പ്രകാരമാണ് വടക്കനാട് വനമേഖലയില്‍ തന്നെയാണ് കൊമ്പനുള്ളതെന്ന് വനംവകുപ്പ് ഉദ്യോസ്ഥര്‍ തിരിച്ചറിഞ്ഞത്.
രണ്ട് വര്‍ഷമായി വനാതിര്‍ത്തിയില്‍ താമസിക്കുന്നവരുടെ പേടിസ്വപ്നമാണ് വടക്കനാട് കൊമ്പന്. ഇതിനോടകം കൊമ്പന് രണ്ടുപേരെ കൊലപ്പെടുത്തി. നാട്ടിലിറങ്ങി ഏക്കറുകണക്കിനു കൃഷിയും നശിപ്പിച്ചു. അങ്ങനെ ജീവിതം ദു:സഹമായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വനം വകുപ്പ് വടക്കനാട് കൊമ്പനെ പിടികൂടാന്‍ തീരുമാനിച്ചത്.