കൊച്ചി:സംസ്ഥാനത്ത് ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരിസ്ഥിതി സൗഹൃദ സാധനങ്ങളുപയോഗിച്ചുവേണം പ്രചരണം നടത്താനെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഫ്ളക്സ്ബോര്‍ഡുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും മലീനീകരണ ബോര്‍ഡിനേയും ഇലക്ഷന് കമ്മീഷനേയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിക്കഴിഞ്ഞ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഫ്ളക്സ്ബോര്‍ഡുകളുടെ നിരോധനം തിരിച്ചടിയായി.