ആദ്യം മുതലേ പി ജെ ജോസഫിനെ കോൺഗ്രസ് നേതൃത്വം പിന്തുണച്ചിരുന്നു .ജോസഫ് കോട്ടയത്ത് സ്ഥാനാര്ഥിയാകുന്നതായിരിന്നു കോൺഗ്രസിന്റെ താല്പര്യം .എന്നാൽ തങ്ങളുടെ തട്ടകമായ കോട്ടയം പി ജെ ജോസഫിന് വിട്ടുകൊടുക്കണ്ട എന്ന് കെ എം മാണിയും മകനും തീരുമാനമെടുത്തു .കടുത്ത അമർശമുണ്ടെന്നാണ് പി ജെ ജോസഫ് ആ തീരുമാനത്തോട് പ്രതികരിച്ചത് .യു ഡി എഫ് നേതാക്കളോട് ആലോചിച്ചു ഭാവി കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കും എന്ന് പി ജെ ജോസഫ് പ്രതികരിച്ചു .എൽ ഡി എഫിൽ നിന്നും മാത്രമല്ല എൻ ഡി എ യിൽ നിന്നും കടുത്ത മത്സരമാണ് യു ഡി എഫ് നേരിടുന്നത് .പി സി തോമസ് മികച്ച സ്ഥാനാർത്ഥിയാണ് .ഈ സാഹചര്യത്തിൽ കോട്ടയം പിടിക്കാൻ ഉമ്മൻചാണ്ടിയോ പി ജെ ജോസഫോ വേണം തോമസ് ചാഴിക്കാടന്റെ കയ്യിൽ കാര്യങ്ങൾ നിൽക്കില്ല എന്നതാണ് യു ഡി എഫിലാകെ ഉയർന്നിരിക്കുന്ന പൊതു വികാരം .കോട്ടയം സ്ഥാനാർഥി നിർണ്ണയവിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബെഹനാൻ പ്രതികരിച്ചു .നിലവിലെ സാഹചര്യത്തിൽ ഓരോ സീറ്റും വളരെ പ്രധാനപ്പെട്ടതാണ് അതുകൊണ്ടു മുന്നണി നേതൃത്വം തർക്കം പരിഹരിക്കാൻ ഇടപെടും എന്നും കൺവീനർ പറഞ്ഞു .കോൺഗ്രസിന്റെ പ്രമുഖ നേതാക്കളൊക്കെ ഇപ്പൊൾ ഡൽഹിയിലാണ് ,അവർ തിരിച്ചെത്തിയാലുടനെ വിഷയം വീണ്ടും ചർച്ച ചെയ്യും .കോൺഗ്രസിന്റെ ഇടപെടലിൽ പ്രതീക്ഷ അർപ്പിച്ചാണ് പി ജെ ജോസഫിന്റെ നീക്കങ്ങൾ .എന്നാൽ വിഷയത്തിൽ ഇടപെടും എന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോൾ തന്നെ മറ്റൊരു പാർട്ടിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടാനുള്ള ശക്തി ഇപ്പോൾ കോൺഗ്രസിന് ഉണ്ടോ എന്നതാണ് ഉയർന്നു വരുന്ന മറ്റൊരു ചോദ്യം .