ആലപ്പുഴ: ആലപ്പുഴയിൽ ആരിഫ് ജയിക്കും ,ഇല്ലെങ്കിൽ തല മൊട്ടയടിച്ചു താൻ കാശിക്കു പോകുമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളോപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. .ആരിഫ് ജനകീയനാണ്,അടൂർ പ്രകാശിനെ എന്തിനാണ് ആലപ്പുഴയിൽ കോൺഗ്രസ് പരിഗണിക്കുന്നത് എന്നും വെള്ളാപ്പള്ളി ചോദിച്ചു . 44 ശതമാനം ഈഴവ വോട്ടുകളുള്ള മണ്ഡലമാണ് ആലപ്പുഴയെങ്കിലും അവിടെ അടൂര്‍ പ്രകാശിനെ പരിഗണിക്കുന്നത് ആത്മഹത്യാപരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ മണ്ഡലത്തില്‍ കെസി വേണുഗോപാല്‍ മല്‍സരിക്കാതെ പിന്‍മാറിയത് പേടിച്ചാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു .ആലപ്പുഴ യിലേക്ക് കോണ്‍ഗ്രസ് വരേണ്ട ആവശ്യമില്ലെന്നും കെ സി വേണുഗോപാല്‍ മത്സരിച്ചാല്‍ ആറ് നിലയില്‍ പൊട്ടുമെന്നും
വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാര്‍.തന്നെ നശിപ്പിക്കാന്‍ വേണുഗോപാല്‍ ശ്രമിച്ചുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എംപിയായിരുന്നിട്ട് ജനങ്ങള്‍ക്കായി ഒന്നും ചെയ്യാതിരുന്നതുകൊണ്ടാണ് കഴിഞ്ഞതവണ വേണുഗോപാല്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ജയിച്ചത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഒഴികെ ഒരു സീറ്റിലും നിയമസഭയില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. ഇതുവരെ യോജിച്ച ഒരു സ്ഥാനാര്‍ഥിയെപ്പോലും കോണ്‍ഗ്രസിന് കണ്ടെത്താനാകുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.