കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത്‌ലാലിന്റേയും കുടുംബത്തിന് ആശ്വാസവാക്കുകളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.രാഹുല്‍ ഗാന്ധി വീട്ടിലെത്തിയത് വലിയ ആശ്വാസമായെന്നും അടുത്തുവരെ വന്നിട്ടും മുഖ്യമന്ത്രിക്ക് വരാന്‍ തോന്നിയില്ലെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വിമര്‍ശിച്ചു.പാര്‍ട്ടി ചെയ്ത കുറ്റമാണെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി വരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.സി ബി ഐ അന്വേഷണത്തിന് നിയമപരമായ സഹായം നല്‍കാമെന്ന് രാഹുല്‍ ഉറപ്പുനല്‍കിയതായും കൃപേഷിന്റെ അച്ഛന്‍ പ്രതികരിച്ചു.
ഇരു വീടുകളിലുമായി രാഹുല്‍ 15 മിനിറ്റാണ് ചെലവഴിച്ചത്.കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ‘തണലിന്റെ’ കീഴില്‍ നിര്‍മിച്ചു നല്‍കുന്ന വീടും രാഹുല്‍ സന്ദര്‍ശിച്ചു.