തിരുവനന്തപുരം:പിജെ ജോസഫ് ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടുക്കി സീറ്റ് ജോസഫിന് നല്‍കില്ല. വടകര സീറ്റും മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും മുല്ലപ്പള്ളി
വ്യക്തമാക്കി. കെ സി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
എന്നാല്‍ പി ജെ ജോസഫിന് ഇടുക്കി നല്‍കിയാല്‍ പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നാണ് ജോസ് കെ മാണി പ്രതികരിച്ചത്.നേരത്തേ കേരളകോണ്‍ഗ്രസ് ഇടുക്കി സീറ്റും ആവശ്യപ്പെട്ടിരുന്നു.