ദില്ലി:എറണാകുളത്ത് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധവുമായി കെവി തോമസ്.ഹൈബി ഈഡനെയാണ് എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ‘ഞാന്‍ എന്ത് തെറ്റു ചെയ്തുവെന്ന് അറിയില്ല, ഏഴ് പ്രാവശ്യം ജയിച്ചത് എന്റെ തെറ്റല്ല.പക്ഷേ ചെറിയൊരു സൂചന പോലും തരാതിരുന്നത് മോശമായി പോയി. പാര്‍ട്ടിക്ക് പറയാമായിരുന്നുവെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.താന്‍ ആകാശത്തുനിന്നും പൊട്ടിവീണതല്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ തുടരണമെന്നറിയാമെന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.എന്നാല്‍ പുറത്തുവരുന്ന വിവരമനുസരിച്ച് എറണാകുളത്ത് ഹൈബി ഈഡനാണ് സ്ഥാനാര്‍ത്ഥി.തനിക്ക് സീറ്റ് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു കെവി തോമസ്. എറണാകുളത്ത് കെവി തോമസിനായി ചുവരെഴുത്തും പ്രചാരണ പരിപാടികളും തുടങ്ങിയിരുന്നു.
സംസ്ഥാനനേതാക്കളാണ് കെ.വി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തതെന്നാണ് പുറത്തുവരുന്ന വിവരം.എറണാകുളത്ത് പി.രാജീവിനെതിരെ ശക്തമായ മല്‍സരം കാഴ്ചവെക്കാന്‍ ഹൈബി ഈഡനു കഴിയുമെന്ന നേതാക്കളുടെ വാദം രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.
