തിരുവനന്തപുരം:ബിജെപി സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും.പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്‍ മല്‍സരിക്കുമെന്നാണ് സൂചനകള്‍.ഇതോടെ പത്തനംതിട്ടയില്ലെങ്കില്‍ മല്‍സരിക്കാനില്ലെന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മല്‍സരിക്കാനുള്ള സാധ്യതയില്ല. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ മല്‍സരിക്കും.
പത്തനംതിട്ട സീറ്റില്‍ ഒന്നാം പേരുകാരന്‍ പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു. എന്നാല്‍ ശബരിമല ഉള്‍പ്പെട്ട പത്തനംതിട്ട മണ്ഡലം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായതുകൊണ്ടുതന്നെ സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്ന് ആര്‍എസ്എസ് നിലപാടെടുക്കുകയായിരുന്നു. ശബരി യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പോരാട്ടങ്ങള്‍ നയിച്ചതും ജയിലില്‍ക്കിടന്നതും സുരേന്ദ്രനെ ആഎസ്എസിന്റെ പ്രിയങ്കരനാക്കി.
സുരേന്ദ്രനുവേണ്ടി ആര്‍എസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയതായും സൂചനയുണ്ട്. പത്തനംതിട്ട അല്ലാതെ മറ്റൊരു സീറ്റിലും മത്സരിക്കില്ലെന്നു ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു. പത്തനംതിട്ടയില്‍ വാശി പിടിച്ച അല്‍ഫോന്‍സ് കണ്ണന്താനത്തിനോട് എറണാകുളം സീറ്റില്‍ മല്‍സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായും സൂചനയുണ്ട്.