പാലക്കാട് :ചെർപ്പുളശേരി ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതിയുടെ പരാതി .എ കെ ജി മന്ദിരം എന്ന് പേരുള്ള ചെർപ്പുളശേരി ഏരിയ കമ്മറ്റി ഓഫീസിൽ വച്ചാണ് പീഡനം ഉണ്ടായതായി യുവതി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.മങ്കര പോലീസ് ആണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത് എന്നാൽ സംഭവസ്ഥലം ചെർപ്പുളശേരിയായതിനാൽ ചെർപ്പുളശേരി പോലീസ് സ്റ്റേഷനിലേക്ക് കേസ് ഇന്നലെ കൈമാറി .പ്രണയം നടിച്ചായിരിന്നു പീഡനം എന്നാണു പെൺകുട്ടിയുടെ മൊഴി .കോളേജ് മാഗസിൻ സംബന്ധിച്ച ആവശ്യങ്ങൾക്കായാണ് ചെർപ്പുളശേരി പാർട്ടി ഓഫീസിൽ എത്തിയതെന്ന് പെൺകുട്ടി .പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു തുടർന്ന് നവജാത ശിശുവിനെ ഉപേക്ഷിച്ചു .കഴിഞ്ഞ മാസം 16 നു മണ്ണൂരിൽ കണ്ടെത്തിയ നവജാതശിശുവിനെ കുറിച്ചുള്ള അന്വേഷണമാണ് പീഡന വാർത്ത പുറത്തു കൊണ്ടുവന്നത് .എസ് എഫ് ഐ കാരിയായ പെൺകുട്ടിയുടെ സഹപ്രവർത്തകനെതിരെയാണ് പരാതി . ഇടതു ആഭിമുഖ്യമുള്ള കുടുംബത്തിലെ അംഗമാണ് പെൺകുട്ടി . തിരഞ്ഞെടുപ്പ് വന്നു മുൻപിൽ നിൽക്കുന്ന സാഹചര്യത്തിൽ സി പി എമ്മിനെ ഈ കേസ് വല്ലാതെ വലയ്ക്കും .വിഷയം ശക്തമായ രാഷ്ട്രീയ ആയുധമാകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് .