കൊല്ലം: സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി പത്താം ക്ലാസ് വിദ്യാര്‍ഥി ആത്യമഹത്യ ചെയ്തത് അധ്യാപിക ക്രസന്‍സ് നെവിന്റെ മാനസിക പീഢനത്തില്‍ മനംനൊന്തെന്ന് പിതാവ് പ്രസന്നകുമാര്‍.

ഒന്‍പതാം ക്ലാസ് മുതല്‍ അധ്യാപിക പീഡിപ്പിച്ചിരുന്നെന്നും ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്നും പൊതുപരീക്ഷ എഴുതിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പറഞ്ഞു. ഇംഗ്ലിഷ് പഠിപ്പിക്കുന്ന ക്രസന്‍സിന്റെ അടുത്ത് ഗൗരി ട്യൂഷനു പോകാത്തതില്‍ അവര്‍ക്കു വൈരാഗ്യമുണ്ടായിരുന്നു.

പ്രിന്‍സിപ്പലിനെയും മാനേജ്‌മെന്റിനെയും കേസില്‍ പ്രതിചേര്‍ക്കണം. മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു. ക്രസന്‍സിന്റെ പീഡനത്തെക്കുറിച്ചു പലതവണ പ്രിന്‍സിപ്പലിന്റെയും മാനേജ്‌മെന്റിന്റെയും മുന്നില്‍ പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തില്ല.

കുട്ടി ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മകള്‍ക്കു ബോധമുണ്ടായിരുന്നു. ചാടിയതാണോ എന്നു ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു ഗൗരിയുടെ മറുപടി പറഞ്ഞതെന്നും പിന്നീടു കുട്ടി അബോധാവസ്ഥയിലേക്കു പോയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.