ന്യൂ ഡല്‍ഹി: ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്കാരത്തിനു രൂപം നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ജിഎസ്ടി ഏര്‍പ്പെടുത്തുന്നതിലൂടെ വില കുറയും. ഇതിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്കു ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഭരണനിര്‍വഹണത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ് ഉപഭോക്തൃ സംരക്ഷണം. ഇക്കാര്യത്തെക്കുറിച്ച് വേദങ്ങളിലും പറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ ശാക്തീകരണം അതിന്റെ പ്രധാന ഭാഗമാണ്. സര്‍ക്കാരിന്റെ പ്രധാന പരിഗണന ഉപഭോക്താക്കളുടെ സംരക്ഷണമാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കുമേല്‍ നിയമം കര്‍ശനമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
2022ല്‍ എല്ലാവര്ക്കും വീടെന്ന സ്വപ്നം സാധ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും മോദി പറഞ്ഞു.