വടകര:ബി ജെ പി യെ മടയില്‍ പോയി പരാജയപ്പെടുത്തുന്നതിനു പകരം താമര ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി പോലുമില്ലാത്തിടത്താണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.യുഡിഎഫ് മുന്നണിയില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമെന്നും ന്യൂനപക്ഷ ധ്രുവീകരണമുണ്ടാക്കി ഇടതുപക്ഷത്തെ തകര്‍ക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും കോടിയേരി വടകരയില്‍ പറഞ്ഞു.
നേതാക്കളെ ഇറക്കുമതി ചെയ്ത് കേരളം പിടിച്ചെടുക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണെന്ന് കോണ്‍ഗ്രസ് നടത്തുന്നത് രാഷ്ട്രീയ ഞാണിന്മേല് കളിയാണെന്നും കോടിയേരി പറഞ്ഞു. രാഹുലിനെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന് അവസരമൊരുങ്ങും എന്നതുമാത്രമാണ് രാഹുല്‍ കേരളത്തില്‍ മത്സരിച്ചതു കൊണ്ടുണ്ടാകുന്ന ഗുണം.
രാഹുല്‍ പോയിടത്തൊക്കെ കോണ്‍ഗ്രസ്സ് ജയിക്കുമെങ്കില്‍ ആന്ധ്രയിലെയും യു പിയിലെയും കോണ്‍ഗ്രസിന്റെ അവസ്ഥ ഇങ്ങനെ ആകുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.
പി ജയരാജനെ യു ഡിഎഫ് വ്യക്തിഹത്യ ചെയ്യുന്നു. ഒരു കേസില്‍ പ്രതിയായാല്‍ കൊലയാളിയാകില്ലെന്നും ഒരു കൊലക്കേസിലും ജയരാജന് ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു.