കോട്ടയം:കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.പള്ളിക്കത്തോട് ചെളിക്കുഴി ശാന്താമന്ദിരത്തില്‍ സ്വപ്നയും കാമുകന് ശ്രീകാന്തുമാണ് മരിച്ചത്.സ്വപ്നയുടെ ഒപ്പം വന്ന പത്തുവയസുകാരിയായ മകള്‍ രക്ഷപ്പെട്ടു.ഇന്നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.
വിവാഹിതയായ സ്വപ്നയും ശ്രീകാന്തുമായി നാളുകളായി അടുപ്പത്തിലായിരുന്നു.സ്വപ്നയുടെ ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് ഈ ബന്ധത്തിന്റെ പേരില്‍ വഴക്കുണ്ടാക്കുമായിരുന്നെന്ന് മകള്‍ പോലീസിനോട് പറഞ്ഞു.
ആത്മഹത്യചെയ്യുമെന്ന് രാവിലെ ശ്രീകാന്ത് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് സ്വപ്ന മകളെയും കൂട്ടി വീട്ടില്‍നിന്നിറങ്ങുകയായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ട്രാക്കിനു സമീപത്തുകൂടി നടക്കുമ്പോള്‍ പെട്ടെന്ന് ശ്രീകാന്ത് സ്വപ്നയെയും പിടിച്ച് ട്രാക്കിലേക്ക് കയറുകയും ട്രെയിന്‍ വന്നു തട്ടുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പേടിച്ചരണ്ട കുട്ടി അടുത്തവീട്ടിലേക്ക് ഓടിക്കയറിയതുകൊണ്ട് രക്ഷപ്പെട്ടു.
ചിങ്ങവനം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.