ന്യൂഡല്‍ഹി:ഇന്ത്യയുടെ എക്കാലത്തേയും അഭിമാനമായ വൈമാനികന് അഭിനന്ദന് വര്ധമാന് ജോലിയില്‍ പ്രവേശിച്ചു.ചികിത്സ അവധി ഇന്നലെ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അഭിനന്ദന് ശ്രീനഗറിലെ സൈനീകകേന്ദ്രത്തിലേക്കു തിരികെ പോയത്.അഭിനന്ദന് വ്യോമസേന ഡോക്ടര്‍മാര്‍ ഫിറ്റ്നസ് നല്‍കിയിരുന്നു.
അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടശേഷം പാക് പട്ടാളത്തിന്റെ പിടിയിലായ അഭിനന്ദന് മോചിതനായശേഷം ഡല്‍ഹിയിലെ സൈനീകാശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ചികിത്സ പൂര്‍ത്തിയാക്കിയ അഭിനന്ദനോട് നാല് ആഴ്ചത്തെ വിശ്രമ അവധിയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.എന്നാല്‍ അഭിനന്ദന് നാട്ടിലേക്കു പോകാതെ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.