ദില്ലി:തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമയുടെ ഹരമായിരുന്ന നടി ഊര്‍മ്മിള മഡോന്ദ്കര് കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.തുടര്‍ന്ന് ഉര്‍മ്മിള വാര്‍ത്താസമ്മേളനത്തില്‍ തന്റെ പാര്‍ട്ടി പ്രവേശനം സ്ഥിരീകരിച്ചു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉര്‍മ്മിള സ്ഥാനാര്‍ത്ഥിയാവുമെന്നാണ് റിപ്പോര്‍ട്ട്.മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ഥി ഗോപാല്‍ ഷെട്ടിക്കെതിരെ ഊര്‍മ്മിള മത്സരിക്കുമെന്നാണ് സൂചന.
‘ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്കുള്ള എന്റെ ആദ്യ ചുവട് വെക്കുകയാണ്.മഹാത്മാ ഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്റുവിന്റെയും സര്‍ദാര്‍ പട്ടേലിന്റെയും വീക്ഷണങ്ങളിലൂടെ ചിന്തിക്കുന്ന രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കുടുംബമാണ് തന്റേത്.ചെറുപ്പകാലം മുതല്‍ തന്നെ സാമൂഹിക അവബോധത്തോടെയാണ് ഞാന്‍ വളര്‍ന്നു വന്നതെന്നും ഊര്‍മിള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരുപം തുടങ്ങിയവര്‍ ഊര്‍മ്മിളയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.