കൊല്ലം:ഓച്ചിറയില്‍ നിന്നും നാടോടിപ്പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പെണ്‍കുട്ടിയുടെ പ്രായം തഴിയിക്കുന്ന രേഖ വ്യാജമെന്ന് പ്രതി റോഷന്റെ കുടുംബം. പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡ് വീട്ടുകാര്‍ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്നും റോഷന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.രേഖകള്‍ വ്യാജമാണെന്നു കാണിച്ച് റോഷന്റെ കുടുംബം പോലീസില്‍ പരാതിയും നല്കി.
പെണ്‍കുട്ടി പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിലെ രേഖകളില്‍ 17.09.2001 ആണ് ജനനത്തീയതി.അതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിക്ക് 18 വയസില്‍ താഴെയാണ് പ്രായം.ഈ സാഹചര്യത്തില്‍ റോഷനെതിരെ നേരത്തേ ചുമത്തിയ പോക്സോ കേസ് നിലനില്ക്കും.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തേ പറഞ്ഞത് കുട്ടിക്ക് 15 വയസ്സാണെന്നായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കാന്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും.
തനിക്ക് 18 വയസ്സായെന്നാണ് പെണ്‍കുട്ടിയും പോലീസിനോട് പറഞ്ഞത്.തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം റോഷന്റെ കൂടെ ഇറങ്ങിപ്പോയതാണെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.