ഇടുക്കി:തൊടുപുഴയില്‍ ഏഴുവയസ്സുകാരന് ക്രൂരമര്‍ദനമേറ്റു.തലപൊട്ടി തലയോട്ടി പുറത്തുവന്ന നിലയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ച് കുട്ടി ഇപ്പോള്‍ കോലഞ്ചേരിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.
ആശുപത്രിയിലെത്തിച്ചപ്പോള്‍ കുട്ടിയുടെ അവസ്ഥ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. രണ്ടാനച്ഛനാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്.മൂന്നര വയസ്സുള്ള ഇളയകുട്ടിക്കും മര്‍ദനമേറ്റതായി പറയുന്നു.പോലീസ് ഇളയ കുട്ടിയുടെ മൊഴിയെടുത്തതിനുശേഷമേ സംഭവത്തില്‍ വ്യക്തത വരുകയുള്ളു.
എന്തായാലും സംശയനിഴലിലായ കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലാണ്.