സാധാരണ ഉപഭോക്താക്കളെ ഏറെ ലാഭകരമകുന്ന 499 രൂപയുടെ പുതിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുമായി ജിയോ. ഈ റീചാര്ജിവൂടെ ഉപഭോക്താക്കള്‍ക്ക് ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 91 ദിവസത്തേക്ക് 91 ജിബി ഡാറ്റ ലഭ്യമാകും.
ജിയോ നിലവില്‍ നല്കുന്ന 4,999 രൂപയുടെ വാര്‍ഷിക പ്ലാനിനേക്കാള്‍ ഏറെ ലാഭകരമാണ് 499 രൂപയുടെ പ്ലാന്‍. 459 രൂപയ്ക്ക് ദിവസേന ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ 84 ജിബി ഡാറ്റയുടെ മറ്റൊരു പ്ലാനും ജിയോ നിലവില്‍ നല്കി വരുന്നുണ്ട്.
മൈ ജിയോ ആപ്ലിക്കേഷനില്‍ മാത്രമാണ് 499 രൂപയുടെ പ്ലാനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 4,999 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 350 ജിബി ഡാറ്റ നല്കുന്ന പ്ലാനിനേക്കാള്‍ ലാഭകരമാണ് ഈ ഓഫര്‍. 499 രൂപ ആവര്‍ത്തിച്ച് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒരു ജിബി ഡാറ്റ അടിസ്ഥാനത്തില്‍ ഒരുവര്‍ഷം 364 ജിബി ഡാറ്റ 1,996 രൂപ ചിലവില്‍ ഉപയോഗിക്കാനാവും.
