കോട്ടയം:തൊടുപുഴയില്‍ കുട്ടിയെ ക്രൂരമര്‍ദനത്തിനിരയാക്കിയ പ്രതി അരുണ്‍ ആനന്ദ് കുട്ടിയെ ലൈംഗീകമായും പീഡിപ്പിച്ചതായി പോലീസ്.ചികില്സിക്കുന്ന ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയതായി ഇടുക്കി എസ്പി അറിയിച്ചു.ആദ്യം പോലീസിനോട് തനിക്കൊന്നും ഓര്‍മ്മയില്ലെന്നു പറഞ്ഞ അരുണ്‍ വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു.ഇളയകുട്ടിയെയും ഇയാള്‍ ലൈംഗീകമായി ഉപദ്രവിച്ചോ എന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. കുട്ടിയെയും പരിശോധനയ്ക്കു വിധേയമാക്കും.യുവതിയുടെ ഭര്‍ത്താവിന്റെ മരണത്തിലും അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അരുണ്‍ ലഹരിക്കടിമയായിരുന്നെന്നും പോലീസ് പറയുന്നു. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ അരുണിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ ഇയാള്‍ക്കുനേരെ പാഞ്ഞടുത്ത് കൂകി വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.
അതേസമയം, കോലഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി വെന്റിലേറ്ററില്‍ തുടരുമെന്ന് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും എത്തിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അറിയിച്ചു. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചോ എന്ന് ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് വിദഗ്ധ സംഘത്തിലുള്ള ഡോക്ടര്‍ പറഞ്ഞു. പരമാവധി ചികിത്സ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.ചികിത്സ തുടരാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്നും കുട്ടിയെ പരിശോധിക്കാനെത്തിയ മെഡിക്കല്‍ സംഘം വ്യക്തമാക്കി.
കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി ഫോറന്‍സിക് വിദഗ്ധനായ ഡോക്ടര്‍ സുബിന് രാവിലെ വ്യക്തമാക്കിയിരുന്നു.