കോഴിക്കോട്:ട്രാന്സ്ജന്ഡര് യുവതിയെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലെ ഇടുങ്ങിയ വഴിയിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.മൈസൂര്‍ സ്വദേശിയായ ഷാലുവാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലത്ത് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. ആരോ നിരന്തരം ഉപദ്രവിക്കുന്നു എന്ന് പരാതിപ്പെട്ട് കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ ഫോണില്‍ വിളിച്ചിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്.സിസിലിയാണ് സ്ഥലത്തെത്തി ഷാലുവിനെ തിരിച്ചറിഞ്ഞത്.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. നഗരത്തിലേയും സമീപപ്രദേശത്തെയും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങുന്നത്.