ചാലക്കുടി:ലോക്സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നു ഡിജിപി ജേക്കബ് തോമസ്.സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് മല്സരിക്കാനാവാത്തതെന്ന് ജേക്കബ് തോമസ് പറഞ്ഞു.ചാലക്കുടിയില്‍ ട്വന്റി ട്വന്റി ജനകീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജേക്കബ് തോമസ് മല്സരിക്കാത്തതുകൊണ്ട് മറ്റു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് ട്വന്റി ട്വന്റി കൂട്ടായ്മ അറിയിച്ചു.
ഒന്നരവര്‍ഷത്തോളം സര്‍വ്വീസ് ബാക്കി നില്‍ക്കെയാണ് ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങിയത്. അഴിമതിയ്ക്ക് എതിരെ പോരാടുന്നതിനാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നാണ് ജേക്കബ് തോമസ് വ്യക്തമാക്കിയത്. ട്വന്റി 20യുമായി ഇത് സംബന്ധിച്ച സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായിരുന്നു.എന്നാല്‍ വിരമിക്കല്‍ നടപടികള്‍
2017 ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ചതിന് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് സസ്പെന്ഷന് കാലാവധി കഴിഞ്ഞപ്പോഴേക്കും സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിലൂടെ വിമര്‍ശനം നടത്തിയെന്നാരോപിച്ച് വീണ്ടും സസ്പെന്ഷന് നീട്ടുകയായിരുന്നു.നിലവില്‍ സര്‍വീസില്‍ തിരിച്ചെടുക്കാതെ, വിരമിക്കാനും അനുവദിക്കാതെ സര്‍ക്കാര്‍ ഈ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനോട് പ്രതികാരനടപടികള്‍ തുടരുകയാണ്.